സാമുദായിക തുല്യത യാഥാർത്ഥ്യത്തിലുണ്ടോ?, അത് ഇനിയും സ്വപ്‌നങ്ങളുടെ ലോകത്താണ് നിലനില്‍ക്കുന്നു; സാമുദായിക തുല്യതയ്ക്കുള്ള സാധ്യത ചോദ്യംചെയ്ത് മീനാക്ഷി അനൂപ്: പുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു



തിരുവനന്തപുരം: നടി മീനാക്ഷി അനൂപിന്റെ പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. സാമൂഹിക സമത്വത്തെ കുറിച്ചാണ് നടി തന്റെ നിലപാട് പങ്കുവെച്ചിരിക്കുന്നത്.

സാമുദായിക തുല്യത യാഥാർത്ഥ്യത്തിലുണ്ടോ എന്ന ചോദ്യവുമായി തുടങ്ങുന്ന കുറിപ്പില്‍, അത് ഇനിയും സ്വപ്‌നങ്ങളുടെ ലോകത്താണ് നിലനില്‍ക്കുന്നതെന്ന് മീനാക്ഷി പറയുന്നു.

അതേസമയം, പുതിയ തലമുറയില്‍ സമുദായാധിപത്യത്തിന്റെ പിടിമുറുക്കം കുറഞ്ഞുവരുന്നതില്‍ തനിയ്ക്ക് സന്തോഷമുണ്ടെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

https://www.facebook.com/100044361519586/posts/1463152618506775/?mibextid=rS40aB7S9Ucbxw6v

കുറിപ്പ് ഇങ്ങനെ:


ആദ്യമെ പറയട്ടെ പാഠപുസ്ത‌കവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടർച്ച ആയിരിക്കാം ഈ ചോദ്യവും. പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് ഇതിന്റെ ഉത്തരം രസകരമായ ഒന്നു കൂടിയാണ്. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവർക്ക് തൊട്ടു മുകളിലെന്ന് കരുതുന്ന സമുദായം തൊട്ടു മുകളിലേയ്ക്കാണ്. 

അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായം തൊട്ട് താഴേയ്ക്കുമല്ല. അതുകൊണ്ട് തന്നെ തുല്യത നിലവില്‍ സ്വപ്‌നങ്ങളില്‍ മാത്രമാണ് നിലനില്ക്കുന്നത്. പക്ഷെ പുതു തലമുറയില്‍ ഇതിന്റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ട്.

Post a Comment

Previous Post Next Post